Festivals

പാന

causes-2
വള്ളുവനാട്ടിലെ പ്രാചീനമായ ഒരു അനുഷ്ഠാന കലയാണ് പാന. ഭദ്രകാളീ പ്രീതിക്കായി ചെയ്ത വരുന്ന പാനവഴിപാട് പരിയാനമ്പറ്റ ദേവിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. ദാരികാ വധമാണ് ഇതിന്റെ ഇതിവൃത്തം. പരിയാനമ്പറ്റയുടെ തട്ടകമായ വടക്ക്, കിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിലെ അവകാശികളായ അമ്പതോളം നായർ തറവാട്ടുകാരാണ് ക്ഷേത്രത്തിൽ പാനപൂജകൾ നടത്തിവരുന്നത്. കുടുംബ ശ്രയസ്സിനും അഭീഷ്ടകാര്യ സിദ്ധിക്കുമായി നടത്തിവരുന്ന പാന കളിപ്പാന, പകൽപ്പാന, പള്ളിപ്പാന എന്നിങ്ങനെ മൂന്നു വിധ മുണ്ട്.

Back to festivals