Festivals

പൂരം

causes-2
വള്ളുവനാടൻ പൂരക്കാഴ്ച്ചയുടെ നിറഭംഗിയാണ് പരിയാനമ്പറ്റപ്പൂരം .പതിനാല് തട്ടകങ്ങളിലും ദേവി നിറഞ്ഞാടുന്നു .പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും പൂതനും തിറയും കുതിരയും കാളയും തേരും ... എണ്ണം പറഞ്ഞ ഗജവീരൻമാരും .... ദേശപ്പെരുമയുടെ തെളിമയും തനിമയും പൊലിമയും വിളിച്ചോതുന്ന വർണ്ണവിസ്മയങ്ങളുടെ ലോകത്തേക്ക് കുംഭം 1 കൊടിയേറ്റം മുതൽ കുംഭം 7 പൂരം വരെ പതിനായിരങ്ങളാണ് ഓരോ ദിവസവും എത്തിച്ചേരുന്നത് . വടക്ക് ,കിഴക്ക് ,പടിഞ്ഞാറ് മൂന്നു ദേശക്കാരാണ് പൂരം നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത് .വൈവിധ്യങ്ങളാർന്ന പരിപാടികളും ഓരോ ദേശങ്ങളിൽ നിന്നുള്ള പിറവിയെടുപ്പുമെല്ലാം പൂരത്തിന് നൽകുന്ന ഭക്തിയുടെ പരിവേഷം അനാദൃശ്യമാണ് . പൂരോത്സവത്തോടനുബന്ധിച്ചു ക്ഷേത്രപരിസരത്തു നടക്കുന്ന ചവിട്ടുകളി എന്ന കലാരൂപവും ആയിരങ്ങളെ ആകർഷിക്കുന്നുണ്ട് .

Back to festivals