Festivals

തോൽപ്പാവക്കൂത്ത്

causes-2
ദാരിക നിഗ്രഹാർത്ഥം ശിവന്റെ മുന്നാംകണ്ണിൽ നിന്നും പിറവികൊണ്ടവളാണ് ദേവി. രാമരാവണ യുദ്ധത്തിന്റെ മഹിമ കേട്ടറിഞ്ഞ ദേവി യുദ്ധം നേരിൽ കാണാനാവാത്തതിന്റെ നിരാശ ശിവനെ അറിയിക്കുന്നു. കലിയുഗകാലത്ത് നിന്റെ തിരുനടയിൽ രാമ രാവണയുദ്ധം നിഴൽനാടക രൂപത്തിൽ അവതരിപ്പിക്കുമെന്നും, അവിടെ നിനക്കത് കാണാനാകുമെന്നും ശിവൻ അനുഗ്രഹിക്കുന്നു. ആ വരദാനമാണ് കമ്പരാമായണത്തെ അടിസ്ഥാനമാക്കിയുള്ള തോൽപ്പാവക്കൂത്ത്. ദേവിക്കഭിമുഖമായി നിർമ്മിച്ച കൂത്തുമാടത്തിൽ ഉത്സവകാലത്ത് നിത്യേന നടന്നുവരുന്നു.

Back to festivals